
മാന്നാർ: ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിലെ ശുചീകരണത്തൊഴിലാളികളെയും പരിസ്ഥിതി പ്രവർത്തകനായ സജീവ് കൃഷ്ണനേയും പരിസ്ഥിതി ഫോറം വേണാട് ഘടകം ആദരിച്ചു. ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. മോഹനൻ, മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബാലസുന്ദരപ്പണിക്കർ, കെ.എസ്.ആർ.ടി.സി. ഓഫീസ് സൂപ്രണ്ട് സുനിത കുര്യൻ, യോഗാചാര്യ സജീവ് പഞ്ചകൈലാസി, പി.ജെ.നാഗേഷ്കുമാർ, തോമസ് ജോൺ എന്നിവർ സംസാരിച്ചു.