loasd

ഹരിപ്പാട്: ഒക്ടോബർ വിപ്ലവത്തിന്റെ 107 -ാംമത് വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം എം.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ ജില്ലാ കൗൺസിൽ അംഗങ്ങളായ പി.ബി.സുഗതൻ,എ ശോഭ, മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വടക്കടം സുകുമാരൻ എന്നിവർ സംസാരിച്ചു.