sargolsavam

എണ്ണയ്ക്കാട്: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി സർഗോത്സവം 2024 അരങ്ങേറി.ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധു ഉദ്‌ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥശാലാപ്രസിഡന്റ് കെ.കെ.രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എസ് ചന്ദ്രദാസ്, വി.സി കുഞ്ഞുകുഞ്ഞ്, ടി.കൃഷ്ണൻകുട്ടി. ആർ.ഗോപകുമാർ, ശശികല മധു, സുസമ്മ ബെന്നി, മുരളീധരൻ നായർ കെ.വി, ശശിധരൻ പി.കെ എന്നിവർ സംസാരിച്ചു. ചെങ്ങുന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ്‌ലാൽ വിജയികൾക്ക് സമ്മാനദാനം നടത്തി.