
മാന്നാർ: ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനായി സംസ്ഥാനതലത്തിൽ കഴിഞ്ഞ കാൽ ന്നൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ഉപഭോക്തൃ സംഘടനയായ കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ ജില്ലാകമ്മിറ്റി രൂപികരണം നടന്നു. സംസ്ഥാന പ്രസിഡന്റ് റിട്ട.എസ്.പി എം.മൈതിൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജഹാൻ പണിക്കത്ത് സംഘടനയുടെ പ്രവർത്തന വിശദീകരണം നടത്തി. സംസ്ഥാന യൂത്ത് വിംഗ് ചീഫ് മുനമ്പത്ത് ഷിഹാബ് മുഖ്യ പ്രഭാഷണംനടത്തി. കട്ടച്ചിറ താഹ ,അഡ്വ.എൽ.വേലായുധൻപിള്ള , അഡ്വ.അൻസാരി, അഡ്വ.ഗോപകുമാർ, ചാരുമ്മൂട് ഷംസുദീൻ, ഷാജി കാവിൽ, നൗഷാദ് മാന്നാർ, എ.താഹാക്കുഞ്ഞ്, അജീർ നാനമ്പാട്, രാജേന്ദ്രക്കുറുപ്പ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കട്ടച്ചിറ താഹ (പ്രസിഡന്റ്), അഡ്വ.എൽ.വേലായുധൻ പിള്ള, അഡ്വ.ഗോപകുമാർ ( വൈസ് പ്രസിഡന്റുമാർ), നൗഷാദ് മാന്നാർ (സെക്രട്ടറി), ഷാജി കാവിൽ, കാര്യംമ്മൂട് ഷംസുദീൻ (ജോ.സെക്രട്ടറിമാർ), അഡ്വ.അൻസാരി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.