മാവേലിക്കര : ഈരേഴ സൗത്ത് ബ്രാഞ്ച് പോസ്റ്റ്‌ ഓഫീസിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ എല്ലാ അക്കൗണ്ടുകളിലും തപാൽ വകുപ്പ് പരിശോധന നടത്തുന്നു. ഇതുവരെ പാസ് ബുക്ക്‌ വേരിഫിക്കേഷന് സമർപ്പിക്കാത്തവർ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ 22ന് മുമ്പ് മാവേലിക്കര സൗത്ത് സബ് ഡിവിഷൻ പോസ്റ്റൽ ഇൻസ്‌പെക്ടർ മുമ്പാകെ അസൽ രേഖകളുമായി ഹാജരാകണമെന്ന് തപാൽ വകുപ്പ് അറിയിച്ചു. പരാതികൾ നിശ്ചിത സമയത്ത് നൽകാത്ത അക്കൗണ്ടുകളുടെ ബാലൻസ് പോസ്‌റ്റോഫീസ് രേഖ പ്രകാരം ഉള്ളത് കൃത്യമാണന്ന് കണക്കാക്കും.പിന്നീടുള്ള പരാതികൾ സ്വീകരിക്കില്ല.