മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശതാബ്ദി കമ്മിറ്റി ചെയർമാൻ ഫാ.കെ.എം.വർഗീസ് കളീക്കൽ അദ്ധ്യക്ഷനായി.വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ സഖറിയ പി.അലക്സ്, ഫാ.സന്തോഷ് വി.ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് മധു പുളിമൂട്ടിൽ, പ്രിൻസിപ്പൽ സൂസൻ സാമുവേൽ, ഹെഡ്മിസ്ട്രസ് ഷീബാ വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് കാട്ടുവള്ളിൽ, പത്തിച്ചിറ വലിയപള്ളി ട്രസ്റ്റി റോയി തങ്കച്ചൻ,ജോൺ കെ.മാത്യു,ഡോ.വർഗീസ് പോത്തൻ,ഷൈനി തോമസ് തുടങ്ങിയവർ സംസാരിച്ചു.