
മുഹമ്മ: മാവിൻ ചുവട് കപ്പേള റസിഡന്റ്സ് അസോസിയേഷൻ മുഹമ്മയുടെ(മകരം) ഏഴാമത് വാർഷിക പൊതുയോഗം മുഹമ്മ എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രത്നാകരൻ തുരുത്തിക്കാട് റിപ്പോർട്ടും ട്രഷറർ കെ.കെ.സാനു കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി സി.കെ.മണി ചീരപ്പൻചിറ,എൻ.അനിൽകുമാർ നീലാംബരി എന്നിവർ സംസാരിച്ചു. പി.എസ്.പ്രസന്നൻ സ്വാഗതവും കെ.കെ.കുഞ്ഞു മണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ബി.രാധാകൃഷ്ണൻ (പ്രസിഡന്റ്) ബി.രത്നാകരൻ തുരുത്തിക്കാട് (സെക്രട്ടറി) കെ.പി.ശിവൻ പിള്ള സാഗരം (ട്രഷറർ) സി.കെ. മണി ചീരപ്പൻചിറ, കെ.കെ. സാനു (രക്ഷാധികാരികൾ).