മാന്നാർ: ലയൺസ് ക്ലബ് ഒഫ് മാന്നാറിന്റെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ആലപ്പുഴ ജില്ലാഅന്ധതാ നിവാരണ നിയന്ത്രണ സൊസൈറ്റിയുടെയും സഹകരണത്തോടെ, സൗജന്യ നേത്രപരിശോധന - തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ മാന്നാർ നായർ സമാജം അക്ഷര സ്‌കൂളിൽ നാളെ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ നടക്കുമെന്ന് ലയൺസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഡിസ്ട്രിക് ഗവർണ്ണർ ആർ.വെങ്കിടാചലം, വിഷൻ കെയർ ഡിസ്ട്രിക് കോർഡിനേറ്റർ ഡോ.സുനിൽ രാജ്, മാന്നാർ നായർ സമാജം സ്‌കൂൾസ് മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് കെ.ജി.വിശ്വനാഥൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാന്നാർ പൊലീസ് സബ് ഇൻസ്‌പെക്ടർ അഭിറാം സി.എസ് ഉദ്ഘാടനം നിർവഹിക്കും. തിമിര ശസ്ത്രക്രിയ ആവശ്യമായവരെ അന്നേദിവസം തന്നെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തും. യാത്ര, ചികിത്സ, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. ശസ്ത്രക്രിയ ആവശ്യമായി വരുന്നവർ ആധാർ കാർഡ്, വീട്ടുകാരുടെ അനുമതി എന്നിവ ഹാജരാക്കി പോകുന്നതിനുള്ള തയ്യാറെടുപ്പോടെ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9847747385, 9447755353 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.ലയൺസ് ക്ലബ് ഒഫ് മാന്നാർ ഭാരവാഹികളായ സുരേഷ് ബാബു(ഉണ്ണി തൈശ്ശേരിൽ), വി.കെ സജീവ്, ബൈജു വി.പിള്ള, എൻ.സോമൻ പിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.