ആലപ്പുഴ: മണ്ഡലകാലം പ്രമാണിച്ച് 16 വരെയുള്ള (ഞായറാഴ്ച ഒഴികെ) ഏഴ് ദിവസങ്ങളിലേക്ക് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക ഗവ. റിബേറ്റ് അനുവദിച്ചു.ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.