ch

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ 84 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്ട്രോംഗ് ഗേൾ ഒഫ് കേരളയായും തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഗേൾസ് എച്ച്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിനി ജെ.ചന്ദ്രലേഖയെ സി.പി.എം ആലപ്പുഴ ഏരിയാ കമ്മിറ്റി ആദരിച്ചു. തിരുവമ്പാടി കോർ ഫിറ്റ്‌നസ് സെന്റർ ജിംനേഷ്യത്തിൽ ചേർന്ന സമ്മേളനം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി.പി.പവനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വി.ടി.രാജേഷ്, വി.ജി വിഷ്ണു, ബി.അജേഷ്, ജി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മുൻകാല പവർ ലിഫ്റ്റിങ്ങ് വെയിറ്റ് ലിഫ്റ്റിംഗ് താരങ്ങളും ചന്ദ്രലേഖയുടെ മാതാപിതാക്കളുമായ മഞ്ജു, സി.എം.ജിമ്മിദാസ് എന്നിവർ പങ്കെടുത്തു.