കുട്ടനാട് : മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണം ഇന്ന് നടക്കും.കുട്ടനാട് താലൂക്ക് തല സമിതിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 2.30ന് രാമങ്കരി എസ്.എൻ.ഡി. പി യോഗം ഹാളിൽ ചേരുന്ന സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് രാമങ്കരി രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ആചരണസമിതി സംസ്ഥാന കമ്മിറ്റിയംഗം എം.കൃഷ്ണകുമാർ വിഷയാവതരണവും , മാള കാർമൽ കോളേജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫ.കുസുമം ജോസഫ് മുഖ്യപ്രസംഗവും നടത്തും. പി.ആർ.സതീശൻ, വർഗ്ഗീസ് ജോർജ്, അലക്സ് നെടുമുടി, ലിജു വിദ്യാധരൻ ,ആശ .ജി, ബൈജു, ടി.ആർ രാജ്മോഹൻ തുടങ്ങിയവർ ആശാനെ അനുസ്മരിക്കും സമിതി സെക്രട്ടറി എൻ.ഐ.തോമസ് സ്വാഗതം പറയും .