vayp

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ സാക്ഷരതാമിഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി നടത്തുന്ന വൃദ്ധ മന്ദിരങ്ങളിലെ താമസകാർക്കുള്ള സാക്ഷരത പരിപാടി വയോവർണ്ണത്തിന് തുടക്കമായി. മായിത്തറ സർക്കാർ വൃദ്ധവികലാംഗ സദനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഷാജി മഞ്ജരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, സാക്ഷരത മിഷൻ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ജസ്റ്റിൻ ജോസഫ്, ജില്ലാതല വയോജന കൗൺസിൽ അംഗം ബി.ശ്രീലത, എം.വി.സ്മിത, കെ.എം. ഐഷാബീവി എന്നിവർ സംസാരിച്ചു.