കുട്ടനാട് . കേടാകുന്ന തെരുവ് വിളക്കുകൾ യഥാസമയം മാറ്റിയിടാത്തതിനാൽ ചമ്പക്കുളം പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളും സന്ധ്യയാകുന്നതോടെ ഇരുട്ടിലാകുന്നതായി ആക്ഷേപം . തെരുവ് നായ്ക്കളുടേയും ഇഴജന്തുക്കളുടേയും ശല്യവും പ്രദേശത്ത് രൂക്ഷമായതോടെ സന്ധ്യയായാൽ അപകടവും മറ്റ് ഉപദ്രവവും പേടിച്ച് അത്യാവശ്യങ്ങൾക്ക് പോലും ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ് . അതിനാൽ കേടായ വഴിവിളക്കുകൾ പുനസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് ചമ്പക്കുളം വികസന സമിതി ഭാരവാഹികളായ പ്രസിഡന്റ് എം.സന്തോഷ് കുമാർ, സെക്രട്ടറി അഗസ്റ്റിൻ ജോസ്, ട്രഷറർ കെ. കെ.ശശീധരൻ എന്നിവർ ആവശ്യപ്പെട്ടു.