ovarol-kireetam

മാന്നാർ: ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ ആതിഥേയരായ മാന്നാർ നായർ സമാജം സ്‌കൂൾ ഓവറോൾ കിരീടം നേടി. 521 പോയിന്റോടെ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ചെങ്ങന്നൂർ ഉപജില്ലയിൽ വീണ്ടും ആധിപത്യം ഉറപ്പിച്ചപ്പോൾ എം.ടി ഹയർ സെക്കൻഡറി സ്‌കൂൾ വെണ്മണി 369 പോയിന്റ് നേടി രണ്ടാംസ്ഥാനവും പുത്തൻകാവ് എം.എച്ച്.എസ്.എസ് 225 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർസെൻഡറി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലും യു.പി വിഭാഗത്തിലും നായർ സമാജം സ്‌കൂളുകളാണ് മുന്നിലെത്തിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാ മോഹൻ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി..വി രത്നകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.കെ. ഹേമലത സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ആർ ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ പ്രസാദ്, ഗ്രാമപഞ്ചായത്തംഗം സുജിത് ശ്രീരംഗം, നായർ സമാജം ഗേൾസ് ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ.കെ, നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ വി.മനോജ്, വിശ്വനാഥൻ ഉണ്ണിത്താൻ.ബി, ചെങ്ങന്നൂർ എ.ഇ.ഒ എച്ച്.റീന, ബി.പി.സി ജി.കൃഷ്ണകുമാർ, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ജോസഫ് മാത്യു, ജെ.ജഫീഷ്, ജി.ബിനു, അനസ് എം.അഷറഫ്, കെ.ആർ.അനന്തൻ എന്നിവർ സംസാരിച്ചു.