ghj

ഹരിപ്പാട് : ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവന് മുതുകുളം ചൂളതെരുവിൽ ദാനമായി ലഭിച്ച സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ചൂളത്തെരുവ് പുതിയവീട്ടിൽ സി.ബി.ഐ ഉദ്യോഗസ്ഥൻ ആയിരുന്ന എൻ. സുരേന്ദ്രനും റിട്ട. ഹെഡ്‌മിസ്ട്രസ്സ് സതി സുരേന്ദ്രൻ ദമ്പതികൾ ആണ് വസ്തു ദാനമായി നൽകിയത്.ഗാന്ധിഭവൻ ഓർഗാനൈസിങ് സെക്രട്ടറി മുഹമ്മദ്‌ ഷെമീർ അധ്യക്ഷത വഹിച്ച ചടങ്ങ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആംബുജക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. മുതുകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജ്യോതിപ്രഭ,ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. പവനനാഥൻ എന്നിവർ മുഖ്യ സന്ദേശം നൽകി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, എൻ. സുരേന്ദ്രൻ, സതി സുരേന്ദ്രൻ, പങ്കജാക്ഷി അമ്മ എന്നിവർ ചേർന്ന് ശീലസ്ഥാപനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ഗീത ശ്രീജി,ബിന്ദു സുഭാഷ്,സുനിൽ കൊപ്പാറേത്ത്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മിഥുലേഷ്,പ്രകാശ്, സബിത വിനോദ്, ഷീജ, ശ്രീലത, സുനത,കായംകുളം നഗരസഭ കൗൺസിലർ ബിധു രാഘവൻ,ഗാന്ധിഭവൻ ചെർപേഴ്സൺ ഷാഹിദകമാൽ, ട്രസ്റ്റി പ്രസന്ന രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ഭൂവനചന്ദ്രൻ,ബബിത ജയൻ, വേണുപ്രസാദ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ. സുരേഷ് കുമാർ, ജി. രവീന്ദ്രൻ പിള്ളേ,ബെനില സതീഷ് എന്നിവർ സംസാരിച്ചു. മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു അൻപത് വയോജനങ്ങളെ പാർപ്പിക്കാൻ സൗകര്യം ഒരുക്കുമെന്ന് പുനലൂർ സോമരാജൻ പറഞ്ഞു