afg

മുഹമ്മ: ശക്തമായ കാറ്റിൽപ്പെട്ട് നിയന്ത്രണം വിട്ട് മണൽ തിട്ടയിൽ ഉറച്ചുപോയ ഹൗസ് ബോട്ടിന് രക്ഷകരായി ജല ഗതാഗത വകുപ്പ് റെസ്ക്യു ബോട്ട് ജീവനക്കാർ. ഇന്നലെ വൈകിട്ട് 6ന് വിദേശ വിനോദ സഞ്ചാരികളുമായി പുത്തനങ്ങാടിയിലേയ്ക്ക് പോയ സ്പൈസസ് കോസ്റ്റ് ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഹൗസ് ബോട്ടിലെ ജീവനക്കാർ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം റെസ്ക്യൂ ബോട്ട് ജീവനക്കാരനായ സ്രാങ്ക് സി.ടി. ആദർശ് , ഓഫീസ് അസിസ്റ്റന്റ് പി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി. വകുപ്പ് ഡയറക്ടർ ഷാജി വി.നായർ , ട്രാഫിക്ക് സൂപ്രണ്ട് എം.സുജിത്ത് എന്നിവർ ഇവരെ അഭിനന്ദിച്ചു.