
ചേർത്തല : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൈക്കൽ കരോട്ട് കെ.കെ. കണ്ണപ്പനാണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.
കഴിഞ്ഞ ഞായറാഴ്ച തണ്ണീർമുക്കത്ത് വച്ചായിരുന്നു അപകടം. ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കണ്ണപ്പൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെയാണ് മരിച്ചത്. തൈക്കൽ ശിവപുരി കടപ്പുറത്തെ ബലി ദർപ്പണ ചടങ്ങുകളിലെ മുഖ്യകാർമ്മികനായിരുന്നു. ഭാര്യ:രമണി. മക്കൾ: പ്രശാന്ത്, പ്രസീത. മരുമകൻ: മനോജ്.