ambala

അമ്പലപ്പുഴ: ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ അസിസി ഹോസ്പീസ് ആൻഡ് പാലിയേറ്റീവ് കെയറിലെ രോഗികൾക്ക് മരുന്നുകളും രോഗി പരിചരണത്തിന് ആവശ്യമായ സാധന സാമഗ്രികളും നൽകി. ഹോംകെയർ, വൃക്കരോഗികൾക്കും കാൻസർ രോഗികൾക്കുള്ള സഹായ പ്രവർത്തനങ്ങൾ എന്നിവയും ഫൗണ്ടേഷൻ തുടർന്ന് വരുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ്‌ അഡ്വ.പി.ജെ.മാത്യു, സെക്രട്ടറി സുനിൽ ജോർജ്, ട്രഷറർ ഷഫീഖ് പാലിയേറ്റീവ് ,വയലാർ ലത്തീഫ്,ബെന്നി ജോസഫ്, എ.സി.മാർട്ടിൻ, സലിം കൂരയിൽ,സിസ്റ്റർ വർഷിതമേരി,സിസ്റ്റർ ഡോറമേരി, നഴ്സുമാരായ ജയ, ബിന്ദു ഷീബ, ഫിലോ തുടങ്ങിയവർ പങ്കെടുത്തു.