അമ്പലപ്പുഴ:നാട്ടുകലാകാര നവോത്ഥാന മുന്നേറ്റ സംഘടനയായ ഫാമിന്റെ ജില്ലാ മേഖലാ സമ്മേളനം ഇന്ന് രാവിലെ 11 ന് പുന്നപ്ര അറവുകാട് ശ്രീദേവി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ.കുട്ടപ്പൻ ഉദ്ഘാടനം നിർവ്വഹിക്കും. പുന്നപ്ര മനോജ് അദ്ധ്യക്ഷനാകും .സിനിമ, ടി.വി താരങ്ങളായ മധു പുന്നപ്രയും ആലപ്പി ഉഷയും ഫാമിന്റെ സംസ്ഥാന ഭാരവാഹികളും നാടൻപാട്ട് കലാകാരന്മാരും കം പങ്കെടുക്കുന്ന കലാ പരിപാടികളും അരങ്ങേറും.