കായംകുളം: എം.എൽ.എ, ചെയർപേഴ്സൺ പോരിൽ അലങ്കോലമായ ആലപ്പുഴ റവന്യൂജില്ലാ കലോത്സവ സ്വാഗത സംഘം12 ന് കായംകുളത്ത് വീണ്ടും ചേരാനിരിക്കെ വിവാദങ്ങൾക്ക് വിരാമില്ല. പ്രശ്നങ്ങൾ പരസ്പരം ചർച്ചചെയ്ത് ആവശ്യമായ മാറ്റങ്ങളോടെ കലോത്സവം കായംകുളത്ത് നടത്തുമെന്ന് നഗരസഭാ ചെയർപേഴ്സന്റെ പ്രസ്ഥാവനയ്ക്ക് പിന്നാലെ , കലോത്സവം കായംകുളത്തുനിന്ന് മാറ്റണമെന്ന് ഭരണകക്ഷിയിലെ തന്നെ സി.പി.ഐ അദ്ധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കലോത്സവ സംഘാടകസമിതി യോഗം അലങ്കോലമായ സംഭവത്തിൽ എ.കെ.എസ്.ടി.യു വനിതാനേതാവും കായംകുളം ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപികയുമായ ബീനയ്ക്കെതിരെ കായംകുളം നഗരസഭ പ്രമേയം പാസാക്കിയതാണ് അവരെ ചൊടിപ്പിച്ചത്.
അതേസമയം കലോത്സവം ഗംഭീരമായി കായംകുളത്ത് നടത്തണമെന്ന ആഗ്രഹത്തോടെയാണ് കക്ഷി രാഷ്ട്രീയത്തിനധീതമായി എല്ലാ കൗൺസിലർമാരും യോജിച്ച നിലപാട് സ്വീകരിക്കുകയും അതിനായി ഒറ്റകെട്ടായി പ്രവർത്തിക്കാനും തീരുമാനിച്ചതെന്ന് ചെയർപേഴ്സൺ പി.ശശികല പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ മുഖം നോക്കാതെ സദുദ്ദേശത്തോടുകൂടിയാണ് വിവിധ സബ് കമ്മറ്റി ചെയർമാൻമാരെ നിർദ്ദേശിച്ചത്. ഈ കാര്യത്തിൽ നഗരസഭാംഗങ്ങളുടെ ഇടയിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ല.
...........
''കലോത്സവം സംഘടിപ്പിക്കുന്നതിന്റെ മുഖ്യ ചുമതല അദ്ധ്യാപക സംഘടനകൾക്ക് തന്നെയാണ്. അദ്ധ്യാപക സംഘടനകളുടെ താത്പര്യത്തിനു വിരുദ്ധമായ ഒരു നിലപാടും നഗരസഭയ്ക്കും ഇല്ല. കലോത്സവം എല്ലാ അർത്ഥത്തിലും വിജയകരമായി നടത്തണമെന്ന താത്പര്യം അല്ലാതെ മറ്റൊന്നും നഗരസഭയ്ക്കോ ജനങ്ങൾക്കോ ഇല്ല.
-ശശികല
''കുട്ടികളുടെ മേളയെ ഹൈജാക്ക് ചെയ്യാനുള്ള കായംകുളം മുനിസിപ്പൽ കൗൺസിലിന്റെ നടപടി അപലപനീയമാണന്ന് .
-എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി
.................
കായംകുളത്ത് നിന്ന് മേള മാറ്റണം
1. മേള കായംകുളത്തുനിന്ന് മറ്റേതെങ്കിലും ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ശക്തമായ ആവശ്യം നിലനിൽക്കുന്നതായി അദ്ധ്യാപക സംഘന പറയുന്നത്.
2. കായംകുളത്തു വച്ച് മേള നടത്തിയാൽ അത് പരാജയപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമം പലഭാഗത്തു നിന്ന് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
3. അദ്ധ്യാപക സംഘടനയ്ക്ക് യു.പ്രതിഭ എം.എൽ.എയുടെ പിന്തുണ ഉണ്ടെന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം.
4.കലോത്സവ നടത്തിപ്പിനെപ്പറ്റി എം.എൽ.എ പിന്നീട് പ്രതികരിച്ചിട്ടും ഇല്ല.