
മാന്നാർ: എസ്.വൈ.എസിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി 'ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ തൃശൂരിൽ നടക്കുന്ന, കേരള യുവജന സമ്മേളനത്തിന്റെ പ്രചരണാർത്ഥം എസ്.വൈ.എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന പ്ലാറ്റിനം സഫർ ഹരിപ്പാട് സോൺ പ്രയാണത്തിന് മാന്നാറിൽ സ്വീകരണം നൽകി. എസ്.വൈ.എസ് മാന്നാർ സർക്കിളിന്റെ നേതൃത്വത്തിൽ മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിന് സമീപം നടന്ന സ്വീകരണ സമ്മേളനത്തിൽ മാന്നാർ സർക്കിൾ വൈസ് പ്രസിഡന്റ് ശിഹാബ് റഹ്‌മാനി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഹുസൈൻ മുസലിയാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജുനൈദ് വലിയകുളം, ഫിനാൻസ് സെക്രട്ടറി ഹാഷിർ സഖാഫി കാഞ്ഞിപ്പുഴ, ഷമീർ അലിസഖാഫി, കലാം വാലയിൽ, റഫീഖ് സഖാഫി, ഹാജി ടി.കെ ഷാജഹാൻ, ഹാജി പി.എ ഷാജഹാൻ, ഹാജി കെ.എ അബ്ദുൽ അസീസ്, ഹാരിസ് വെറൈറ്റി, നിസാർ മാന്നാർ, മുഹമ്മദ് ഹസൻ, സഹൽ എന്നിവർ സംസാരിച്ചു.