
ആലപ്പുഴ: സപ്ലൈകോയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും പത്തു വർഷത്തിന് മേൽ സേവനം അനുഷ്ഠിക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും വർക്കിംഗ് വിമൻ ഫോറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. മല്ലിക ഉദ്ഘാടനം ചെയ്തു. സംഗീത ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. അർച്ചന ജിസ്മോൻ സ്വാഗതം പറഞ്ഞു. തൊഴിലാളി ശ്രേഷ്ഠ പുരസ്കാരജേതാവ് ജ്യോതിക്ക് ഡി.പി മധു കൈമാറി. അഡ്വ.മോഹൻ ദാസ്, എലിസബത്ത്,അസീസി,എ. ശോഭ,എ.എം ഷിറാസ്, ദീപ്തി അജയകുമാർ, സനൂപ് കുഞ്ഞുമോൻ,ആദർശ് തുളസീധരൻ,അർച്ചന ജിസ്മോൻ,രമാ അഭിലാഷ് എന്നിവർ സംസാരിച്ചു.