
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ കർഷകൻ സാനുവിന്റെ കൂട്ടുകൃഷിയുടെ വിളവെടുപ്പ് കെ.കെ.കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ കർമ്മസേന, കൺവീനർ ജി. ഉദയപ്പൻ, കർഷകൻ സാനു എന്നിവർ പങ്കെടുത്തു. ഒരു വരമ്പിലാണ് മൂന്നു വിളകൾ ഒരുമിച്ചു സാനു കൃഷി ചെയ്തത്. പട്ടു ചീരയുടെ വിളവെടുപ്പാരംഭിച്ചു. ഇതിനൊപ്പം പരിചരിക്കുന്ന വെള്ളരി പൂവായി കഴിഞ്ഞു. വെണ്ട കായിലേയ്‌ക്കെത്തുന്നു. സംസ്ഥാന കർഷക അവാർഡു ജേതാവുകൂടിയായ സാനു പാട്ടത്തിനെടുത്ത എട്ടേക്കർ സ്ഥലത്താണ് കൃഷി.