
ആലപ്പുഴ: ഓൾ ഇന്ത്യ ഇന്റർ സായ് റോവിംഗ് ചാമ്പ്യൻഷിപ്പ് പുന്നമട സായ് എൻ.സി.ഒ.ഇയിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ നായർ ഫ്ളാഗ് ഒഫ് ചെയ്തു. സായ് ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീംമിന്റെ ജോയിന്റ് സി.ഇ.ഒ ദിവ്യ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള റോവിംഗ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കുര്യൻ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. നരേന്ദ്രസിംഗ് ഉജ്വൽ, ജി.ശശിധരൻ നായർ എന്നിവർ സംസാരിച്ചു. സായ് എൻ.സി.ഒ.ഇ ഡെപ്യൂട്ടി ഡയറക്ടർ പി.എഫ്.പ്രിംജിത്ത്ലാൽ സ്വാഗതം പറഞ്ഞു.