
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 304-ാം നമ്പർകള്ളിക്കാട് ഗുരുക്ഷേത്രത്തിലെ വാർഷികത്തോടാനുബന്ധിച്ച് നടന്ന കുടുംബ സംഗമം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.രാജീവൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതം വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ ആദരിച്ചു. പുഷ്പാർച്ചനയും ആർ.ശങ്കർ അനുസ്മരണപ്രഭാഷണവും യോഗം ഡയറക്ടർ എം.കെ ശ്രീനിവാസൻ നടത്തി.107 വയസിന്റെ നിറവിൽ നിൽക്കുന്ന കൊച്ചേൻപറമ്പിൽ കാർത്യായിനി ശങ്കരനെയും, 97ന്റെ നിറവിൽ നിൽക്കുന്ന നന്ദനൻ ആശാനേയും യൂണിയൻ പ്രസിഡന്റും, യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളിയും ചേർന്ന് ആദരിച്ചു. എം.എ യ്ക്ക് ഫസ്റ്റ് റാങ്ക് നേടിയ അമലു ചന്ദ്രയെ യോഗം ഡയറക്ടർ ഡി.ധർമരാജനും, പി.എച്ച്.ഡി ബിരുദം നേടിയ ഡോ.എസ്.സജനെ യൂണിയൻ കൗൺസിലർ എസ്.ജയറാമും ആദരിച്ചു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി വി.സുധീർ, ബി.ഷിബു, കെ.പ്രകാശൻ, കള്ളിക്കാട് ശശികുമാർ, എസ്.രാജീവ്, എസ്.ഭരതൻ, ശോഭ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ശാഖ പ്രസിഡന്റായി കാൽനൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന കെ.രാജീവനെയും, വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗം ശോഭ പ്രകാശിനെയും യൂണിയൻ നേതാക്കൾ ആദരിച്ചു. യൂണിയൻ നേതാക്കളെ ശാഖ സെക്രട്ടറി പി.അനിൽകുമാർ ആദരിച്ചു.