ഹരിപ്പാട്: രമേശ് ചെന്നിത്തല എം.എൽ.എ നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെഷനുകൾ ആരംഭിച്ചു.കരുവാറ്റ എൻ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ആലപ്പുഴ ജില്ല പഞ്ചായത്ത് മെമ്പർ എ.ശോഭ, ജി.എച്ച്.എസ്.എസ്
മംഗലം ജി.എച്ച്.എസിൽ ആറാട്ടുപഴ ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസിദ സുധീർ, മുതുകുളം കെ.വി.എസ്.എച്ച്.എസ്.എസ്, സ്കൂളിൽ മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോതി, ജി.എം.ബി.എച്ച്.എസ്.എസിൽ ഹരിപ്പാട് മുൻസിപ്പൽ കൗൺസിലർ വൃന്ദ എസ്.കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലാ ഹയർസെക്കൻഡറി വിദ്യാലയങ്ങളിലും സെഷനുകൾ നടത്തും.