ചേർത്തല:സാംസ്‌ക്കാരയുടെ രജതജൂബിലിയുടെ ഭാഗമായി ഹൃദയാരോഗ്യം എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.ജോ ജോസഫ് സെമിനാറിനു നേതൃത്വം നൽകി. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയും നൽകി.ബാലചന്ദ്രൻ പാണാവള്ളി,ശിവസദ എന്നിവർ സംസാരിച്ചു. വെട്ടക്കൽ മജീദ് സ്വാഗതവും പ്രോഗ്രാം കോ–ഓർഡിനേറ്റർ ബേബി തോമസ് നന്ദിയും പറഞ്ഞു.