ഹരിപ്പാട്: ഹരിപ്പാട് ഉപജില്ല കലോത്സവം 11,12,13 തീയതികളിൽ പള്ളിപ്പാട് നടുവട്ടം വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴ് വേദികളിലായി 3500 പരം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക.നാളെ രാവിലെ 9.30 ന് നടുവട്ടം വി.എച്ച്.എസ്.എസ് മാനേജർ പി.കെ.ഗോപിനാഥൻ നായർ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്സണുമായ ആർ.രഞ്ജിനി അദ്ധ്യക്ഷയാകും. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം എ.ശോഭ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര മുഖ്യാതിഥിയാവും. 13 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ വർഗീസ് അദ്ധ്യക്ഷനാകും.
വാർത്ത സമ്മേളനത്തിൽ എ.ഇ.ഒ കെ.ഗീത, സീനിയർസൂപ്രണ്ട് ദിനേശ്, പ്രോഗ്രാം ചെയർമാൻ ബിജു, പ്രോഗ്രാം കൺവീനർ മിനിമോൾ, പബ്ളിസിറ്റി കൺവീനർ രവിരാജ്, എച്ച്.എം ഫോറം കൺവീനർ രാജീവ്‌, റിസപ്ഷൻ കമ്മിറ്റി കൺവീനർ രാജേഷ് കുമാർ, സലിൽ, സരിത, ദീപ തുടങ്ങിയവർ പങ്കെടുത്തു.