jhgyg

ഹരിപ്പാട് : കേരള ജേർണലിസ്റ്റ് യൂണിയൻ ഹരിപ്പാട് മേഖലാ സമ്മേളനം ഹരിപ്പാട് പ്രസ് ക്ലബ് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഒ.എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം, ജില്ലാ വൈസ് പ്രസിഡന്റ് എസ്.എസ് ജമാൽ, എ.എം നിസാർ, ഡി. സജി, പി.എ ഷാനവാസ്, ഗിരീഷ് സദാശിവൻ, ഷമീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എം നിസാർ ( പ്രസിഡന്റ് ) വിജിത് കുമാർ.വി, ഉണ്ണികൃഷ്ണൻ മുതുകുളം ( വൈസ് പ്രസിഡന്റുമാർ ) സജീവ് സി.സേനൻ (സെക്രട്ടറി), കരുവാറ്റ ചന്ദ്രബാബു, ബി.പത്മകുമാർ, (ജോ.സെക്രട്ടറിമാർ) യു.രാഹുൽ കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.