ഹരിപ്പാട്: നളചരിതത്തെ ആസ്‌പദമാക്കി ഡോ. വൈരശ്ശേരി വാമനൻ നമ്പൂതിരി പുതുതായി രചിച്ച 'നൈഷധ വിവേകോദയം' കഥാകളി ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6ന് നടക്കും.
കലാകാരന്മാരായ കലാമണ്ഡലം പ്രശാന്ത്, വിശാഖ്, ജിഷ‌ രവി, പന്മന രാജശേഖരൻ, ഹരിപ്പാട് കാശിനാഥ് എന്നിവർ വേഷമിടും. ഹരിപ്പാട് ബാലകൃഷ്ണൻ, വാരണാസി മധു, ഹരിപ്പാട് ദേവിക, ശ്രേയ മഹേഷ്, ശ്രദ്ധ മഹേഷ് എന്നിവരും അഭിനയിക്കും. കലാമണ്ഡലം യശ്വന്ത്, സദനം പ്രേമൻ, അഡ്വ. നിതിൻ നാരായൺ എന്നിവരാണ് സംഗീതം. കലാമണ്ഡലം അച്യുത വാര്യരും കലാഭാരതി മുരളിയും മേളം പകരും. കണ്ണമ്പളളിൽ ഏവൂർ കഥകളി യോഗമാണ് ചമയം. ഡോ. പ്രഫ. വൈരശ്ശേരി വാമനൻ നമ്പൂതിരി രചനയും സംവിധാനവും നിർവഹിക്കുന്ന പൂർണിമ ശ്രേണിയിൽപെട്ട ഏഴാമത്തെ കഥാകളിയാണ് പൂർണിമ നാട്യ സംഘം രംഗത്തെത്തിക്കുന്ന 'നൈഷധ വിവേകോദയം.