
അമ്പലപ്പുഴ: ദേശീയപാതയിൽ കുറവ് തോട് ടോറസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. കാക്കാഴം പത്തിൽ സൈദ് മുഹമ്മദിന്റെയും റഷീദായുടെയും മകൻ യാസീൻ മുഹമ്മദ് (26) ആണ് മരിച്ചത്. വണ്ടാനം കുറവന്തോട് ജംഗ്ഷനിൽ ഇന്നലെ പകൽ 1.30 ഓടെ ആയിരുന്നു അപകടം. ടോറസ് ലോറി, ബൈക്കിൽ ഇടിച്ച് യാസീൻ മുഹമ്മദ്
റോഡിൽ തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. ആലപ്പുഴയിലെ സ്വകാര്യ ഫാർമസിയിൽ ജോലി ചെയ്തിരുന്ന യാസീൻ ജോലിക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ഖബറടക്കം ഇന്ന് ഉച്ചക്ക് കാക്കാഴം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. സഹോദരങ്ങൾ: യാസിർ മുഹമ്മദ്,യൂസ്റ.