dda

മുഹമ്മ: മുഹമ്മ -തണ്ണീർമുക്കം റോഡിൽ മാവിൻ ചുവട് ജംഗ്ഷന് സമീപത്തെ കാത്തിരിപ്പുകേന്ദ്രം ലോറിയിടിച്ച് തകർന്നു. ഇന്നലെ വെളുപ്പിന് 12.5ന് തെക്ക് നിന്ന് തടി കയറ്റി അമിത വേഗത്തിൽ വന്ന ലോറിയാണ് ഇടിച്ചുതകർത്തത്. ലോറി നിർത്താതെ പോയി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി സ്മാരകമായി ബഹുജന പങ്കാളിത്തത്തോടെ നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രമാണ് പൂർണമായി

തകർന്നത്. മകരം റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ചിട്ടുള്ള സി.സിടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മുഹമ്മ പൊലീസ് അന്വേഷണം തുടങ്ങി.