
കുട്ടനാട്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടാർ പഞ്ചായത്ത് ആറാം വാർഡ് പ്ലാവേലിൽ വീട്ടിൽ പരേതരായ ശിവശങ്കരൻ, മഞ്ജു ദമ്പതികളുടെ മകൻ ആശിഷ് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറ പമ്പിന് സമീപം വെള്ളിയാഴ്ച രാത്രി 9ന് ആയിരുന്നു അപകടം. നാട്ടുകാർ ഉടനെ തന്നെ ആശിഷിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് മുത്തച്ഛൻ കുട്ടപ്പൻ ഗോപാലന്റെ കൂടെയാണ് ആശിഷ് കഴിഞ്ഞുവന്നത്. സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടക്കും.