kv

ഹരിപ്പാട്: മംഗലം കുറിച്ചിക്കൽ മഹാദേവീ ക്ഷേത്രത്തിൽ ത്രികാല മഹാമൃത്യുംജ്ഞയഹവനം നടന്നു. ക്ഷേത്രതന്ത്രി ടി.കെ.ശിവശർമ്മൻ തന്ത്രി, മേൽശാന്തി ശബരീകൃഷ്ണൻ , വിനോദ് ശാന്തി, ശരത് ശാന്തി, രാജേഷ് ശാന്തി, അനിൽശാന്തി, പത്മരാജൻ ശാന്തി, ഉദയകുമാർ ശാന്തി, വൃന്ദാക്ഷൻ ശാന്തി, ധനീഷ് ശാന്തി എന്നിവർ കർമികത്വം വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് ഡോ.ജയരാജൻ ഭദ്രദീപം തെളിച്ചു. സെക്രട്ടറി ഡോ.ഷാംഗോപാൽ മൃത്യുംജ്ഞയ മന്ത്രസന്ദേശം നൽകി. തമ്പി പുത്തൻ മഠത്തിൽ, ജിനു സുധാകർ പണ്ട്യാലയിൽ, വിവേകാനന്ദൻ താഴ് വന എന്നിവർ സംസാരിച്ചു.