photo

ചാരുംമൂട്:കെ.എസ്.എസ്.പി.എ മാവേലിക്കര നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്തു. ചാരുംമൂട് കോൺഗ്രസ് ഭവനിൽ നടന്ന സമ്മേളനത്തിൽ തുളസീഭായി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.പി.ഗോപി മുഖ്യപ്രഭാഷണം നടത്തി.പുതിയ അംഗങ്ങളെ ഡി.സി.സി ജനറൽ സെക്രട്ടറി ടി.പാപ്പച്ചൻ ആദരിച്ചു. ഭാരവാഹികൾ: ജി.പ്രസന്നൻ പിള്ള (പ്രസിഡന്റ്), എസ്.സുകുമാർപിള്ള തുളസീഭായി, ജി.ബേബി (വൈസ് പ്രസിഡന്റുമാർ), എം.കെ.ശശിധരപ്പണിക്കർ (സെക്രട്ടറി), ആർ.രവീന്ദ്രൻ പിള്ള, രാധാകൃഷ്ണൻ ഉണ്ണിത്താൻ (ജോയിന്റ് സെക്രട്ടറിമാർ), എൻ.ബാലകൃഷ്ണപിള്ള (ട്രഷറർ), വിജയാംബികകുമാരി (വനിതാ ഫാറം പ്രസിഡന്റ്) നൂർജഹാൻ (വനിതാ ഫാറം സെക്രട്ടറി).