അമ്പലപ്പുഴ: വനിതാ സാഹിതി പറവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു. എഴുത്തുകാരി ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശ്രീജയ അദ്ധ്യക്ഷയായി. വനിതാ സാഹിതി ഏരിയ പ്രസിഡന്റ് ദീപ്തി ,സെക്രട്ടറി കസ്തൂരി രാധാകൃഷ്ണൻ , ഗിരി പ്രസാദ്, സുനിൽകുമാർ. പു.ക.സ ഏരിയ സെക്രട്ടറി ബി. ശ്രീകുമാർ എന്നിവർ സംസരിച്ചു. മേഖലാ ജോ. സെക്രട്ടറി വൃന്ദ സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് ബബിദ നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീജ, ബബിത, സുനിൽകുമാർ എന്നിവരുടെ നേതൃത്തിൽ വയലാർ ഗാനസന്ധ്യയും നടന്നു.