
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സ്റ്റേജിന്റെയും പന്തലിന്റെയും കാൽനാട്ടു കർമ്മം കമ്മിറ്റി ചെയർമാനും ആലപ്പുഴ മുനിസിപ്പൽ കൗൺസിലറുമായ എസ്.ഹരികൃഷ്ണൻ നിർവഹിച്ചു. കൊറ്റംകുളങ്ങര വാർഡ് കൗൺസിലർ മനു ഉപേന്ദ്രൻ, സ്റ്റേജ് പന്തൽ കമ്മിറ്റി കൺവീനർ ജെ.ഹരീഷ് കുമാർ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ ശ്രീകുമാർ, മീഡയ കൺവീനർ ടി.മുഹമ്മദ് ഫൈസൽ, രജിസ്‌ട്രേഷൻ കമ്മിറ്റി കൺവീനർ ജോസ് കുര്യൻ, ജോയിന്റ് കൺവീനർ അജു പി.ബെഞ്ചിമിൻ, സ്റ്റേജ് മാനേജർ വിൽസൺ വിൽഫ്രഡ് തുടങ്ങിയവർ
പങ്കെടുത്തു.