ആലപ്പുഴ: ഒരുജലത്തിന്റെ വരവ് കരിനില കർഷകർക്ക് ഭീഷണിയാകുന്നു. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ, തൃക്കുന്നപ്പുഴ ലോക്ക് ഗേജ് എന്നിവ വഴിയാണ് പ്രധാനമായും ഉപ്പു വെള്ളം കരിനിലങ്ങളിൽ എത്തുന്നത്. കായംകുളം കായലിൽ നിന്ന് കയറുന്ന ഉപ്പുവെള്ളം പുളിക്കീഴ്, കാർത്തകപ്പള്ളി തോടുകൾ വഴി ഒഴുകിയെത്തും. മുൻകാലങ്ങളിൽ അപ്പർ കുട്ടനാട്ടിലെ കരിനിലങ്ങളിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ മൈനർ ഇറിഗേഷൻ വകുപ്പ് 17ഓരുമുട്ടുകൾ നിർമ്മിക്കുമായിരുന്നു. പുളിക്കീഴിലാണ് പ്രധാന ഓരുമുട്ട്. പുറക്കാട്, തകഴി, കരുവാറ്റ, അമ്പലപ്പുഴ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഏക്കർ കരിനിലങ്ങളിലെ നെൽച്ചെടികളാണ് ഉപ്പുവെള്ള ഭീഷണി നേരിടുന്ന്.

തോട്ടപ്പള്ളി സ്പിൽവേയുടെ ഉപ്പുവെള്ളം കയറുന്നത്. സ്പിൽവേ പാലത്തിന് സമീപത്തുള്ള നാലുചിറ തെക്ക്, വടക്ക് പടിഞ്ഞാറ്, തോട്ടം പാടം, ഇല്ലിച്ചിറ പാടശേഖരം ഓരുജല ഭീഷണിയിലാണ്.