
ഹരിപ്പാട്: തൃക്കുന്നപുഴ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക് സ്ഥലം നൽകി. റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് പ്രസന്നൻ തന്റെ കുടുംബസ്വത്തായ സ്ഥലത്ത് നിന്ന് ആറു സെന്റ് നൽകുകയായിരുന്നു. സ്ഥലത്തിന്റെ ദാനാധാരം തൃക്കുന്നപുഴ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് വിനോദ് പാണ്ഡവത്തിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി രഘുലാൽ, ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ സിയാർ, വാർഡ് മെമ്പർ ദിവ്യ, മെഡിക്കൽ ഓഫീസർ ഡോ.ശേഷനാഗ്, ഡോ.വത്സല പ്രസന്നൻ പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.