
മുഹമ്മ: വക്കഫ് ബോർഡ് മുനമ്പം ജനവിഭാഗങ്ങളോട് കാണിക്കുന്ന കുടിയിറക്കൽ ഭീഷണിക്കെതിരെ കത്തോലിക്കാ കോൺഗ്രസിന്റെ ഐക്യദാർഢ്യ ദിനത്തിന് പിൻതുണയായി മുഹമ്മ സെന്റ് ജോർജ് ഫൊറോന കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി. മുഹമ്മ ഫൊറോന വികാരി ഫാദർ ആന്റണി കാട്ടൂപ്പാറ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് മുഹമ്മ ഫൊറോന പ്രസിഡന്റ് പൗലോസ് നെല്ലിക്കാ പള്ളി അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി തോമസ് കുറ്റേൽ, ബേബി വട്ടക്കര, ജോസുകുട്ടി മറ്റത്തിൽ, വർഗ്ഗീസ് നടുച്ചിറ , റോയി ജോസഫ് എന്നിവർ സംസാരിച്ചു.