cherukol

ചെറുകോൽ: ആത്മബോധോദയ സംഘത്തിന്റെ പ്രധാന കേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ നടന്നുവന്ന താരാസ്തുതി മഹായജ്ഞം ഭക്തിസാന്ദ്രമായി സമാപിച്ചു. താരാസ്തുതി മഹായജ്ഞത്തിലും സമാപനചടങ്ങുകളിലും പങ്കെടുക്കുവാൻ അനേകം ഭക്തജനങ്ങൾ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ആശ്രമസന്നിധിയിൽ എത്തിച്ചേർന്നിരുന്നു. പ്രദിക്ഷണത്തിന് ശേഷം നേർച്ച സ്വീകരണം, സമൂഹാരാധന, പ്രാർത്ഥന എന്നിവ നടന്നു. തുടർന്ന് ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. താരാസ്തുതി മഹായജ്ഞത്തിന്റെ സമർപ്പണവേള അനുഗ്രഹീത നിമിഷങ്ങളായി ഭക്തജനങ്ങൾക്ക് അനുഭവമായി. തുടർന്ന് സമൂഹസദ്യയും നടന്നു.