
ആലപ്പുഴ: ചെട്ടികുളങ്ങര പഞ്ചായത്തിലെ സഞ്ചാരയോഗ്യമല്ലാതെ തകർന്നുകിടക്കുന്ന റോഡുകൾ ഉടനടി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുശ്ശേരി അമ്പലം ജംഗ്ഷനിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ ചെങ്കിളിൽ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റ് സുരേഷ് കാട്ടുവള്ളിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് ഭാരവാഹികളായ അലക്സ് മാത്യു, ജോൺ കെ മാത്യു, മോഹൻദാസ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ, സന്തോഷ് കുമാർ, ബെന്നി, മധു വഞ്ചിലേത്ത്, ഗോകുൽ കൃഷ്ണ, സുധാകരൻ, ടി.ആർ.സുരേഷ്, ചിത്തൻ, മണിക്കുട്ടൻ, രഘു, തോമസ് യോഹന്നാൻ, കർണ്ണൻ, പ്രഭ, ചന്ദ്രൻ, സുകുമാരൻ, ഐസക്, വേലായുധൻ പിള്ള, നെൽസൺ, ജോസ്, ജയൻ.ജി, ബിനു, മുരളീധരൻ പിള്ള,ശശി ബെന്നി കരിപ്പുഴ, രവികുമാർ എന്നിവർ സംസാരിച്ചു.