വള്ളികുന്നം : എസ്.എൻ.ഡി.പി യോഗം 4009 -ാം നമ്പർ കടുവുങ്കൽ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ വാർഷികാഘോഷത്തിന്റെ പൊതുസമ്മേളനം ഇന്ന് രാവിലെ 10.30 ന് ശാഖ അങ്കണത്തിൽ നടക്കും. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വിക്രമന്റെ അദ്ധ്യക്ഷതയിൽവഹിക്കും. ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ മുഖ്യപ്രഭാഷണം നടത്തും.ചാരുംമൂട് യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് ര വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെ ആദരിക്കും. ചാരുംമൂട് യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ വിഷ്ണു ഭക്ഷ്യധാന കിറ്റ് വിതരണം നടത്തും. ടി.ഡി .വിജയൻ,മഹേഷ് രേഖാ സുരേഷ് ഷീല സോമൻ അർച്ചന പ്രദീപ് അനീഷ് തങ്കമണി എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി സുരേഷ് തെങ്ങയ്യത്ത് സ്വാഗതവും വനിതാ സംഘം ശാഖാ സെക്രട്ടറി ലതാ രാജു നന്ദിയും പറയും. തുടർന്ന് ഒന്നിന് അന്നദാനം, വൈകിട്ട് 3 ന് ഘോഷയാത്ര ,6 ന് ദീപക്കാഴ്ച ,ആകാശ വിസ്മയം ,രാത്രി 7. 30ന് തിരുവനന്തപുരം ശ്രീ നന്ദന അവതരിപ്പിക്കുന്ന നാടകം .