മാവേലിക്കര: നാഷണൽ മീൻസ് കം-മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയെഴുതുന്ന മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി എം.എസ് അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഏകദിന സൗജന്യ എൻ.എം.എം.എസ് സ്‌കോളർഷിപ്പ് പരീക്ഷാ പരിശീലനവും സൗജന്യ പഠനസഹായി വിതരണവും നടത്തി.തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. നഗസഭാദ്ധ്യക്ഷൻ കെ.വി ശ്രീകുമാർ അദ്ധ്യക്ഷനായി. എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ പരിപാടിയിൽ ബി.ആർ.സി പരിശീലകൻ ജി.സജീഷ്, സൈലം ജില്ലാ കോർഡിനേറ്റർ സനീഷ് കെ.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. മെന്റൽ എബിലിറ്റി ടെസ്റ്റ്, സ്‌കോളർഷിപ്പ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് എന്നിവയിലാണ് ക്ലാസ്.