കായംകുളം : മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 52-ാം വാർഷിക ദിനം കായംകുളം നോർത്ത് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കോൺഗ്രസ് ഭവനിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു.നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ,ഡി.സി.സി ഭാരവാഹികളായ എ.പി.ഷാജഹാൻ ,എസ്.രാജേന്ദ്രൻ , എം.വിജയമോഹൻ യു.ഡി.എഫ് കൺവീനർ എ.എം. കബീർ,ബിധു രാഘവൻ,കടയിൽ രാജൻ, കെ.രാജേന്ദ്രൻ,പിസി രഞ്ജി ,ഇ.എം.അഷ്റഫ് ,എം.എ.കെ .ആസാദ് ,എം .ആർ .സലീംഷാ,കെ. ദേവദാസൻ,ഷുക്കൂർ വഴിച്ചേരി സുശീല വിശ്വംഭരൻ ,ചന്ദ്രിക തങ്കപ്പൻ,ചന്ദ്ര ഗോപിനാഥ് വയലിൽ സന്തോഷ്,വിശാഖ് പത്തിയൂർ,എംജി മോഹൻകുമാർ എന്നിവർ സംസാരിച്ചു.