
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിലെ 5,6,7,16,17 വാർഡുകളിലെ അതിർത്തിയിലൂടെ ഒഴുകുന്ന 4.5 കി.മീ ദൈർഘ്യമുള്ള തോട്ടുമുഖപ്പ് - കോയിക്കൽപള്ളം തോട് ആഴം കൂട്ടി വശങ്ങൾ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തി ഒരുവശം മുളകൾ വച്ച് ദൃശ്യസൗന്ദര്യം വർദ്ധിപ്പിക്കണമെന്ന് പാരിസ്ഥിതിക സംഘടനയായ മിലൻ21 പ്രത്യേക സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. മാന്നാർ വിമുക്തഭട ഭവനിൽ മിലൻ 21 ചെയർമാൻ പി.എ.എ ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാമോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി.ശ്രീരംഗം, ശാന്തിനി ബാലകൃഷ്ണൻ, ഊരാളുങ്കൽ ടെക്നിക്കൽ അഡ്വസൈർ ജയകുമാർ, ഡോ.ഒ. ജയലക്ഷ്മി, ബൈജു വി.പിള്ള, എൻ.പി.അബ്ദുൽ അസീസ്, എൻ.പ്രഭാകരൻ തൃപ്പെരുന്തുറ, പി.ബി.സലാം, പി.എ.എ ജബ്ബാർ, ഡോ.എൽ.ശ്രീരഞ്ജിനി, അഡ്വ. എം.എ.അൻസാരി, ഹാഷിം.ജെ എന്നിവർ സംസാരിച്ചു. മിലൻ21 അഡ്വൈസറി ബോർഡ് ചെയർമാൻ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ് ഓൺലൈനിൽ സന്ദേശം നൽകി. ജയകുമാർ ഊരാളുങ്കൽ കൺവീനർ ആയി ഒമ്പതംഗ ടെക്നിക്കൽ കോർ ഗ്രൂപ്പ് രൂപീകരിച്ചു.