
അമ്പലപ്പുഴ: നാട്ടുകലാകാര നവോത്ഥാന മുന്നേറ്റ സംഘടനയായ ഫാമിന്റെ ജില്ലാ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. പുന്നപ്ര അറവുകാട് ശ്രീദേവി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ സി. ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര മനോജ് അദ്ധ്യക്ഷനായി. സിനിമ, ടി.വി താരങ്ങളായ മധു പുന്നപ്രയും, ആലപ്പി ഉഷയും ഫാമിന്റെ സംസ്ഥാന ഭാരവാഹികളും കേരളത്തിലെ നാടൻപാട്ട് കലാകാരന്മാരും, കലാകാരികളും പരിപാടികൾ അവതരിപ്പിച്ചു. ഈ മേഖലയിലെ കലാകാരന്മാർ നേരിടുന്ന ദുരിതങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.