photo

ചാരുംമൂട്: കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് നൂറനാട് പ്രൈമറി യൂണിറ്റ് 38-ാം വാർഷികവും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് കെ.കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ജാഫർകുട്ടി അധ്യക്ഷത വഹിച്ചു. റിട്ട.ലെഫ്.കേണൽ വി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.റിട്ട.വിംഗ് കമാൻഡർ സി.ഒ.ജോൺ ജില്ലാ പ്രസിഡന്റിനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, സംഘടന മാവേലിക്കര താലൂക്ക് പ്രസിഡന്റ് എസ്. മുരളീധരകൈമൾ എന്നിവർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. താലൂക്ക് സെക്രട്ടറി എസ്.പങ്കജാക്ഷൻ പിള്ള, യൂണിറ്റ് സെക്രട്ടറി പി.സ്റ്റാലിൻ കുമാർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ് ബാബു, കൺവീനർ സി.എൻ.മോഹൻ കുമാർ,പടനിലം എച്ച്. എസ്.എസ് മാനേജർ പി.അശോകൻ നായർ, പഞ്ചായത്തംഗം ആർ.വിഷ്ണു,ജഗദമ്മ, റ്റി.എം.വാസുദേവൻ പിള്ള, സി.രവീന്ദ്രൻപിള്ള, വി.എൻ.രവീന്ദ്രൻ പിള്ള,ഷീല സോമൻ, എസ്.രാജി എന്നിവർ സംസാരിച്ചു.