ആലപ്പുഴ : കേരള കോൺഗ്രസ് നേതൃയോഗം ജില്ലാ പ്രസിഡന്റ് ജെയ്സപ്പൻ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഡിസംബർ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന തെക്കൻ മേഖല സമ്മേളനത്തിലും പ്രകടനത്തിലും ജില്ലയിൽ നിന്ന് രണ്ടായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എ. ഷാജു ഉദ്ഘാടനംചെയ്തു.സംസ്ഥാന ജോയിന്റ് സെക്രട്ടറി മോഹനൻനായർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജേക്കബ് കെ. ജി കടവിൽ, മല്ലിക, ഷാജി മാവേലിക്കര, ജയകൃഷ്ണൻ ചേർത്തല, മണിലാൽ ഹരിപ്പാട്,ജില്ലാ സെക്രട്ടറി മജീദ് നടവേലിയിൽ,ബിന്ദുമോൾ,അഡ്വ. പ്രശാന്ത് എസ്.പിള്ള, എബി കായംകുളം എന്നിവർ സംസാരിച്ചു.