sc

മുഹമ്മ: മുഹമ്മ വിക്ടറി കലാകായിക വേദി വയോജനങ്ങൾക്കായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് ഉദ്ഘാടനം ചെയ്തു.ഡോ.സ്നേഹാരാജു മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് വി.വി. അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ.ബിജു, കെ.ആർ.അജിത്ത്,

പി.ആർ.രാഘേഷ്, കെ.ആർ.സനിൽ കുമാർ, ദീപു ചെല്ലപ്പൻ,​ കെ.പി.പ്രമോദ്,​ കെ.ആർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന നേത്ര പരിശോധന ക്യാമ്പിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് രോഗനിർണയം നടത്തി.